മൂന്നാറില്‍ 11കാരിയെ ഉപദ്രവിച്ച ജാര്‍ഖണ്ഡ് സ്വദേശിക്കായി തിരച്ചില്‍ തുടങ്ങി
മൂന്നാറില്‍ 11കാരിയെ ഉപദ്രവിച്ച ജാര്‍ഖണ്ഡ് സ്വദേശിക്കായി തിരച്ചില്‍ തുടങ്ങി

ഇടുക്കി: മൂന്നാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഇതര സംസ്ഥാന തൊഴിലാളി ലൈംഗികമായി ഉപദ്രവിച്ചതായി പരാതി. പതിനൊന്നു വയസുകാരി പീഡനത്തിനിരയായെന്ന പരാതിയില്‍ മൂന്നാര്‍ പൊലീസ് പോക്സോ വകുപ്പ് ചുമത്തി കേസെടുത്ത് അന്വേഷണം തുടങ്ങി. പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്ന സമയം ജാര്‍ഖണ്ഡ് സ്വദേശി ആളൊഴിഞ്ഞ സ്ഥലത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചതായി പരാതിയില്‍ പറയുന്നു. പെണ്‍കുട്ടിക്ക് ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതോടെ രക്ഷിതാക്കള്‍ വിവരം ചോദിച്ചു മനസിലാക്കി. തുടര്‍ന്ന് പൊലീസില്‍ പരാതി പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
What's Your Reaction?






