കോട്ടപ്പാറ വ്യൂ പോയിന്റില്‍ വാച്ച് ടവര്‍ ഒരുങ്ങുന്നു
കോട്ടപ്പാറ വ്യൂ പോയിന്റില്‍ വാച്ച് ടവര്‍ ഒരുങ്ങുന്നു

ഇടുക്കി: മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികളുടെ ഇടത്താവളങ്ങളിലൊന്നായ കോട്ടപ്പാറ വ്യൂ പോയിന്റില്‍ പള്ളിവാസല്‍ പഞ്ചായത്ത് കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നു. വിദൂരക്കാഴ്ചകളും കുളിരാര്‍ന്ന അന്തരീക്ഷവുമാണ് സന്ദര്‍ശകരെ ഇവിടേയ്ക്ക് ആകര്‍ഷിക്കുന്നത്. കാഴ്ചകള്‍ കാണാന്‍ ലൈറ്റ് ഹൗസ് മാതൃകയിലുള്ള വാച്ച് ടവറിന്റെ നിര്‍മാണം പുരോഗമിക്കുന്നു. കോട്ടപ്പാറ വ്യൂ പോയിന്റിലേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുകയാണ് ലക്ഷ്യമെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി ജി പ്രതീഷ്കുമാര്‍ പറഞ്ഞു.
What's Your Reaction?






