പുളിയന്‍മല ഹില്‍ടോപ്പില്‍ വയോധികന്‍ വീട്ടില്‍ മരിച്ചനിലയില്‍
പുളിയന്‍മല ഹില്‍ടോപ്പില്‍ വയോധികന്‍ വീട്ടില്‍ മരിച്ചനിലയില്‍
ഇടുക്കി: കട്ടപ്പന പുളിയന്‍മല പൊലീസ്‌വളവിനുസമീപം വൃദ്ധനെ വാടക വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പൊന്‍കുന്നം ആനിക്കാട് സ്വദേശി കെ എസ് മോഹനന്‍ ആണ് മരിച്ചത്. ഏലത്തോട്ടം പാട്ടത്തിനെടുത്ത കൃഷി ചെയ്യുന്ന ഇദ്ദേഹം നാളുകളായി ഇവിടുത്തെ വാടകവീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം. ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്നതായും വിവരമുണ്ട്. ശനിയാഴ്ച രാവിലെ ജോലിക്കാര്‍ എത്തിയപ്പോഴാണ് വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്. ഉടന്‍ കട്ടപ്പന പൊലീസില്‍ വിവരമറിയിച്ചു. മൃതദേഹത്തിന് ഏതാനുംദിവസത്തെ പഴക്കമുണ്ട്. മരണത്തില്‍ അസ്വഭാവികത ഇല്ലെന്നാണ് പ്രാഥമിക നിഗമനം. നടപടിക്രമങ്ങള്‍ക്കുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
What's Your Reaction?

