കേരള വ്യാപാരി വ്യവസായി സമിതി ഇടുക്കി ജില്ലാ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ കട്ടപ്പനയില്‍
കേരള വ്യാപാരി വ്യവസായി സമിതി ഇടുക്കി ജില്ലാ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ കട്ടപ്പനയില്‍

ഇടുക്കി: കേരള വ്യാപാരി വ്യവസായി സമിതി ഇടുക്കി ജില്ലാ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ കട്ടപ്പനയില്‍ നടന്നു. കട്ടപ്പന കാര്‍ഡമം വാലി ലയണ്‍സ് ക്ലബ് ഹാളില്‍ നടന്ന സമ്മേളനം സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ ചെറുകിട വ്യാപാരികളെ ചേര്‍ത്ത് നിര്‍ത്തി സംരക്ഷിക്കുന്ന സമീപനമാണ് സമിതിക്കുള്ളതെന്ന് ഇ എസ് ബിജു പറഞ്ഞു. യോഗത്തില്‍ സംസ്ഥാന നാടക അവാര്‍ഡ് ജേതാവ് കെ സി ജോര്‍ജ്, നാഷ്ണല്‍ യോഗ ചാമ്പ്യന്‍ഷിപ്പ് ജേതാവ് ദുര്‍ഗ മനോജ്, പ്ലസ് ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ ലക്ഷ്മി പ്രിയ, കെ രഘു എന്നിവരെ അനുമോദിച്ചു.
ജില്ലാ പ്രസിഡന്റ് റോജി പോള്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സാജന്‍ കുന്നേല്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സിപിഎം കട്ടപ്പന ഏരിയ സെക്രട്ടറി വി ആര്‍ സജി, സംഘാടക സമിതി ചെയര്‍മാന്‍ മജീഷ് ജേക്കബ്, ഏരിയ പ്രസിഡന്റ് വി എ അന്‍സാരി, നൗഷാദ് ആലുംമൂട്ടില്‍, ധനേഷ് കുമാര്‍, അമ്പിളി രവി കല, ജോസ് പുലിക്കോടന്‍, അനുപ് കുമാര്‍, സരിന്‍ തൊടുപുഴ, ബിനു നെല്ലിക്കുന്നേല്‍, ലെനിന്‍ സോമന്‍ എന്നിവര്‍ സംസാരിച്ചു. സമ്മേളനത്തില്‍ പുതിയ അംഗത്വ വിതരണം നടന്നു. റീനാ കുര്യാച്ചന്‍, കെകെ വിജയന്‍, അനൂപ് മറയൂര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റായി മജീഷ് ജേക്കബിനേയും ഷിനോജ് വിവാസിനെ ഇടുക്കി ജില്ലാ കമ്മിറ്റിലേക്കും തിരഞ്ഞെടുത്തു.
What's Your Reaction?






