വണ്ടിപ്പെരിയാര്‍ സാമൂഹികാരോഗ്യ കേന്ദ്രം കൈയടക്കി കന്നുകാലികള്‍
വണ്ടിപ്പെരിയാര്‍ സാമൂഹികാരോഗ്യ കേന്ദ്രം കൈയടക്കി കന്നുകാലികള്‍

ഇടുക്കി: വണ്ടിപ്പെരിയാര്‍ സിഎച്ച്‌സി പരിസരത്ത് അലഞ്ഞുതിരിയുന്ന കന്നുകാലികള്‍ രോഗികളെയും ജീവനക്കാരെയും ബുദ്ധിമുട്ടിക്കുന്നു. ഇവറ്റകളെ പിടികുടി ഉടമകളില്‍നിന്ന് പിഴ ഈടക്കണമെന്നാണ് ആവശ്യം. ദേശീയപാതയിലും വിവിധ പ്രദേശത്തങ്ങളിലും അലഞ്ഞുതിരിഞ്ഞ് നടക്കുന്ന കന്നുകാലികളെ കൊണ്ട് വഴിയാത്രികരും വാഹന യാത്രികരും ബുദ്ധിമുട്ടുന്ന വാര്‍ത്ത നിരന്തരം വന്നിട്ടും യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല. ഓപി ടിക്കറ്റെടുക്കുന്ന ഭാഗത്തും ഡോക്ടറെ കാണാന്‍ രോഗികള്‍ ഇരിക്കുന്ന ഭാഗത്തും ചാണകം വാരി മാറ്റിയിട്ടാണ് ജോലിയില്‍ പ്രവേശിക്കുന്നത്. ഇതുകൊണ്ടുതന്നെ രോഗികള്‍ മണിക്കൂറുകള്‍ കാത്തു നിന്നതിനുശേഷമാണ് ഡോക്ടറെ കാണുന്നത്. സുരക്ഷ ക്രമീകരണങ്ങള്‍ ഇല്ലാത്തതിനാലാണ് ഇവ ആശുപത്രിയുടെ കോമ്പൗണ്ടിനുള്ളില്‍ സ്ഥിരമായി എത്തുന്നത്. റോഡിലൂടെ അലഞ്ഞു തിരിഞ്ഞു നടക്കുന്ന കാരണം രാത്രികാലങ്ങളില്‍ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതും സ്ഥിരമാണ്. അടിയന്തരമായി പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാണ് ആശുപത്രി അധികൃതരുടെയും രോഗികളുടെയും ആവശ്യം.
What's Your Reaction?






