യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ഫീസ് ഈടാക്കാതെ നിര്‍മാണങ്ങള്‍ ക്രമവല്‍ക്കരിക്കും: രമേശ് ചെന്നിത്തല
യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ഫീസ് ഈടാക്കാതെ നിര്‍മാണങ്ങള്‍ ക്രമവല്‍ക്കരിക്കും: രമേശ് ചെന്നിത്തല
ഇടുക്കി: യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ഫീസ് ഈടാക്കാതെ നിര്‍മാണങ്ങള്‍ ക്രമവല്‍ക്കരിക്കുമെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ഭൂനിയമ ഭേദഗതി ചട്ടത്തിനെതിരെ യുഡിഎഫ് കലക്ടറേറ്റ് പടിക്കലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്ത് പരിസരത്ത് നിന്നാരംഭിച്ച മാര്‍ച്ച് സിവില്‍ സ്റ്റേഷന് മുമ്പില്‍ പൊലീസ് തടഞ്ഞു. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി അധ്യക്ഷനായി. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ എം ജെ ജേക്കബ്, ഇ എം ആഗസ്തി, റോയി കെ പൗലോസ്, എസ് അശോകന്‍, എ പി ഉസ്മാന്‍, എ കെ മണി, എം മോനിച്ചന്‍, കെ എ സിയാദ്, കെ എ കുര്യന്‍, സുരേഷ് ബാബു, എം കെ പുരുഷോത്തമന്‍, എം ഡി അര്‍ജുനന്‍, സി പി സലിം എന്നിവര്‍ സംസാരിച്ചു.
What's Your Reaction?

