ഇടുക്കി: കട്ടപ്പന സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ ഓശാന തിരുനാള്‍ ആചരിച്ചു. ഫാ. സജു പി മാത്യു മുഖ്യ കാര്‍മികത്വം വഹിച്ചു. യേശു ക്രിസ്തുവിനെ കഴുത പുറത്തേറ്റി ജറുസലേം നഗരവീഥിയിലൂടെ ഓശാന പാടി എതിരേറ്റതിനെ അനുസ്മരിച്ച് നടത്തിയ പ്രദക്ഷിണത്തില്‍ നിരവധിപ്പേര്‍ പങ്കെടുത്തു.