കട്ടപ്പന ഇരുപതേക്കറില്‍ പിക്കപ്പ് വാന്‍ കുഴിയിലേയ്ക്ക് മറിഞ്ഞ് അപകടം: 2 പേര്‍ക്ക് പരിക്ക്
കട്ടപ്പന ഇരുപതേക്കറില്‍ പിക്കപ്പ് വാന്‍ കുഴിയിലേയ്ക്ക് മറിഞ്ഞ് അപകടം: 2 പേര്‍ക്ക് പരിക്ക്

ഇടുക്കി: കട്ടപ്പന ഇരുപതേക്കറില്‍ പാഴ്‌സല്‍ ലോറി നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറില്‍ ഇടിച്ച ശേഷം കുഴിയിലേക്ക് മറിഞ്ഞ് അപകടം. 2 പേര്‍ക്ക് പരിക്കേറ്റു. ഇരുപതേക്കര്‍ സിറ്റിക്കും പ്ലാമൂടിനും ഇടയിലാണ് അപകടം. കട്ടപ്പയിലേയ്ക്ക് പാഴ്‌സലുമായി വന്ന പിക്കപ്പ് വാന്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടറിനരികില്‍ നിന്ന യുവാവ് തെറിച്ച് വീണു. പിന്നാലെ റോഡില്‍ നിന്ന് പിക്കപ്പ് കുഴിയിലേക്ക് പതിച്ചു. അപകടത്തില്‍ പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രികനെയും പിക്കപ്പ് വാന്‍ ഡ്രൈവറെയും കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
What's Your Reaction?






