വൊസാര്‍ഡ് ലീഡേഴ്‌സ് മീറ്റ് കട്ടപ്പനയില്‍ നടത്തി
വൊസാര്‍ഡ് ലീഡേഴ്‌സ് മീറ്റ് കട്ടപ്പനയില്‍ നടത്തി

ഇടുക്കി: വൊസാര്‍ഡ് ലീഡേഴ്‌സ് സംഗമവും മാനസിക ആരോഗ്യ പദ്ധതിയുടെ ഉദ്ഘാടനവും കട്ടപ്പനയില്‍ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു.
വൊസാര്‍ഡിന്റെ നേതൃത്വത്തില്‍ വിവിധ പദ്ധതികള്‍ നടത്തിവരുന്നുണ്ട്. ഇതിലെ കമ്മിറ്റികളിലെ നേതൃനിരയിലുള്ളവരുടെ വാര്‍ഷിക സംഗമമാണ് സംഘടിപ്പിച്ചത്. നഗരസഭാ കൗണ്‍സിലര്‍ ജോയി ആനിത്തോട്ടം അധ്യക്ഷനായി. വാത്തിക്കുടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോണിയോ എബ്രഹാം, ഡയറക്ടര്‍ ഡോ ഫാ. ജോസ് ആന്റണി, പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ കിരണ്‍ അഗസ്റ്റിന്‍, കുരുവിള ദാനിയേല്‍, വി കെ കുട്ടപ്പന്‍ വെട്ടിക്കാട്ട്, ജോളി ടോമി, ചാക്കോച്ചന്‍ അമ്പാട്ട്, അബിന്‍ ബേബി, ഷിനോജ് ജോസ്, തോമസ് എം എസ്, ജോസ് വടക്കേല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






