കാത്തിരിപ്പിന് വിരാമം: മൂന്നാര്‍ ഗവ.വൊക്കേഷണല്‍ സ്‌കൂളില്‍ വൈദ്യുതിയെത്തി
കാത്തിരിപ്പിന് വിരാമം: മൂന്നാര്‍ ഗവ.വൊക്കേഷണല്‍ സ്‌കൂളില്‍ വൈദ്യുതിയെത്തി

ഇടുക്കി: രണ്ട് മാസത്തെ കാത്തിരിപ്പിനൊടുവില്‍ മൂന്നാര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വൈദ്യുതിയെത്തി. കൊല്ലത്ത് വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ഥി മരിച്ചതിനെതുടര്‍ന്ന് സുരക്ഷാ പരിശോധനയുടെ ഭാഗമായിട്ടാണ് കഴിഞ്ഞ ഓഗസ്റ്റ് 4ന് സ്‌കൂള്‍ കെട്ടിടത്തിലേക്കുള്ള വൈദ്യുതി വിശ്ചേദിച്ചത്. വൈദ്യുതി മുടങ്ങിയതോടെ പ്രഥമിക ആവശ്യങ്ങള്‍ക്കുപോലും വെള്ളമില്ലാതെ ദുരിതമനുഭവിക്കുന്ന വിദ്യാര്‍ഥികളുടെ വാര്‍ത്ത പുറത്തുവന്ന സാഹചര്യത്തിലാണ് വിഷയത്തില്‍ അടിയന്തിര ഇടപെടല്‍ നടത്തി പുതിയ കെട്ടിടത്തിന് നമ്പറിട്ട് വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കിയത്. വൈദ്യുതി ഇല്ലാത്തതിനാല്‍ സ്മാര്‍ട്ട് ക്ലാസ് റൂം, ലാബുകള്‍ എന്നിവയുടെ പ്രവര്‍ത്തനം നിലച്ചിരിക്കുകയായിരുന്നു. ഒപ്പം ഓഫീസിന്റെ പ്രവര്‍ത്തനവും അവതാളത്തിലായിരുന്നു. സംഭവം വിവാദമായതോടെ വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷനും ഇടപ്പെട്ടിരുന്നു. നാളുകള്‍ നീണ്ടുനിന്ന പ്രതിസന്ധിക്കൊടുവില്‍ വെള്ളവും വെളിച്ചവും എത്തിയതിന്റെ സന്തേഷത്തിലാണ് വിദ്യാര്‍ഥികള്‍. ഇതോടെയാണ് നടപടികള്‍ വേഗത്തിലാക്കി സ്‌കൂളില്‍ വൈദ്യുതി എത്തിച്ചത്.
What's Your Reaction?






