പൊന്‍മുടി ജലാശയത്തില്‍ കാണാതായ മധ്യവയസ്‌കനെ കണ്ടെത്താനായില്ല: തിരച്ചില്‍ തുടരുന്നു
പൊന്‍മുടി ജലാശയത്തില്‍ കാണാതായ മധ്യവയസ്‌കനെ കണ്ടെത്താനായില്ല: തിരച്ചില്‍ തുടരുന്നു

ഇടുക്കി: പൊന്‍മുടി ജലാശയത്തില്‍ കാണാതായ ഭിന്നശേഷിക്കാരനായി തിരച്ചില്‍ തുടരുന്നു. ചേലച്ചുവട് ചിമ്മിനിക്കാട്ടില്‍ ബിജുവിനെയാണ് വെള്ളിയാഴ്ച രാത്രി വള്ളം മറിഞ്ഞ് കാണാതായത്. ശനിയാഴ്ച രാവിലെ വള്ളം മറിഞ്ഞുകിടക്കുന്നത് കണ്ട നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചത്.
സ്‌കൂബ ടീം രണ്ടുദിവസമായി തിരച്ചില്‍ നടത്തിവരികയാണ്. മീന്‍ പിടിക്കാന്‍ ബിജു ഒറ്റയ്ക്കാണ് പോയത്. ജലാശയത്തിന്റെ ഏതുഭാഗത്താണ് അപകടത്തില്‍പ്പെട്ടതെന്നത് അറിവില്ലാത്തത് തിരച്ചിലിന് തടസമാകുന്നു. പെരുമ്പാവൂരില്‍ നിന്നുള്ള സ്‌കൂബ ടീമും നാട്ടുകാരും വൈകിയും തിരച്ചില്‍ തുടരുന്നു
What's Your Reaction?






