യുഡിഎഫ് പ്രതിഷേധസംഗമം തൊടുപുഴയില്‍
യുഡിഎഫ് പ്രതിഷേധസംഗമം തൊടുപുഴയില്‍

ഇടുക്കി: യുഡിഎഫിന്റെ നേതൃത്വത്തില്‍ തൊടുപുഴയില്‍ പ്രതിക്ഷേധസംഗമം സംഘടിപ്പിച്ചു. മുന്‍ മന്ത്രി കെ സി ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി ബിജെപിയുടെ സഹായത്തോടെയാണ് അധികാരത്തില്‍ തുടരുന്നത്. ഡല്‍ഹി, ജാര്‍ഖണ്ഡ് മുഖ്യമന്ത്രിമാരെ ഇല്ലാത്ത കേസില്‍ ജയിലിലാക്കിയപ്പോള്‍ നിരവധി കേസുകള്‍ ഉണ്ടായിട്ടും കേരള മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാത്തത് ഈ രാഷ്ട്രീയ ബന്ധവും, പണമിടപാടും മൂലമാണ്. ക്രമസമാധാന ചുമതലയുള്ള പൊലീസ് ഓഫീസറെ മതപരമായ വികാരം ആളിക്കത്തിക്കുന്നതിന് ഉപയോഗിച്ച മന്ത്രി കേരളത്തിന് അപമാനമാണെന്നും കെ സി ജോസഫ് പറഞ്ഞു. ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി അധ്യക്ഷനായി. പ്രൊഫ. എം ജെ ജേക്കബ് , സി പി മാത്യു , അഡ്വ. എസ് അശോകന്‍, ജോയി തോമസ്, റോയി കെ പൗലോസ്, സുരേഷ് ബാബു, രാജു മുണ്ടയ്ക്കാട്ട്, എം എം മോനിച്ചന്‍, ജോസി ജേക്കബ്, അഡ്വ. ജോസഫ് ജോണ്‍, അഡ്വ. സിറിയക് തോമസ്, കെ എ കുര്യന്‍, അപു ജോണ്‍ ജോസഫ്, ഷിബിലി സാഹിബ്, രാജു ഓടയ്ക്കല്‍, ജാഫര്‍ഖാന്‍, ഇന്ദു സുധാകരന്‍, ബിനാ ടോമി, അഡ്വ. കെ എസ് സിറിയക്, സുനി സാബു, ടോമി കാവാലം, മനോജ് കോക്കാട്ട്, കൃഷ്ണന്‍ കണിയാപുറം തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






