ഇടുക്കി: സിപിഐ എം കട്ടപ്പന ഏരിയ കമ്മിറ്റി നഗരസഭ ഓഫീസിലേക്ക് ആഹ്വാനം ചെയ്ത മാര്‍ച്ചും ധര്‍ണയും ആരംഭിച്ചു. നഗരത്തിലെ ഹോട്ടലുകളില്‍ നിന്ന് തുടര്‍ച്ചയായി പഴകിയ ഭക്ഷണം കണ്ടെത്തിയിട്ടും പരിശോധന നടത്താത്ത നഗരസഭയുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് സമരം. സിപിഐ എം കട്ടപ്പന ഏരിയ സെക്രട്ടറി വി ആർ സജി ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റിയംഗങ്ങളായ മാത്യു ജോർജ്, ടോമി ജോർജ്, കെ പി സുമോദ്, പൊന്നമ്മ സുഗതൻ, ഫൈസൽ ജാഫർ, ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ പി വി സുരേഷ്, സി ആർ മുരളി, ടിജി എം രാജു, കേരള വ്യാപാരി വ്യവസായി സമിതി ജില്ലാ വൈസ് പ്രസിഡന്റ് മജീഷ് ജേക്കബ് തുടങ്ങിയവർ സംസാരിച്ചു.