പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ പ്രതി അറസ്റ്റില്‍
പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ പ്രതി അറസ്റ്റില്‍

ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ പ്രതിയെ ഉപ്പുതറ പൊലീസ് അറസ്റ്റ് ചെയ്തു. ചീന്തലാര്‍ പുതുക്കട രണ്ടാം ഡിവിഷന്‍ എസ്റ്റേറ്റ് ലയത്തില്‍ സുബിനാണ് അറസ്റ്റിലായത്. 2022 ലാണ് കേസിനാസ്പദമായ സംഭവം. സ്‌കൂളില്‍ വിദ്യാര്‍ഥിക്ക് നല്‍കിയ കൗണ്‍സിലിങ്ങിലൂടെയാണ് പീഡന വിവരം പുറത്തുവന്നത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനില്‍ വിവരം അറിയിക്കുകയും ചൈല്‍ഡ് ലൈന്‍ നല്‍കിയ പരാതിയില്‍ ഉപ്പുതറ പൊലീസ് കേസെടുക്കുകയുമായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
What's Your Reaction?






