കട്ടപ്പന സ്വദേശികളായ വൃദ്ധദമ്പതികളെ മകനും മരുമകളുംചേര്‍ന്ന് ഉപദ്രവിക്കുന്നതായി പരാതി
കട്ടപ്പന സ്വദേശികളായ വൃദ്ധദമ്പതികളെ മകനും മരുമകളുംചേര്‍ന്ന് ഉപദ്രവിക്കുന്നതായി പരാതി

ഇടുക്കി: വൃദ്ധദമ്പതികളെ മകനും മരുമകളും ചേര്‍ന്ന് വീട്ടില്‍നിന്ന് ഇറക്കിവിടാന്‍ ശ്രമിക്കുന്നതായി പരാതി. കട്ടപ്പന കുന്തളംപാറ ശാന്തിപ്പടി കൊല്ലപ്പള്ളില്‍ ദിവാകരന്‍(74), ഭാര്യ കമലമ്മ(70) എന്നിവരെയാണ് മകന്‍ പ്രസാദും ഇയാളുടെ ഭാര്യ രജനിയും ചേര്‍ന്ന് ഭീഷണിപ്പെടുത്തുന്നത്. ആറുവര്‍ഷം മുമ്പ് പ്രസാദ് മാതാപിതാക്കളുടെ പക്കല്‍നിന്ന് നിര്‍ബന്ധപൂര്‍വം ആകെയുള്ള 10 സെന്റ് സ്ഥലവും വീടും എഴുതിവാങ്ങിയിരുന്നു. രണ്ട് ആണ്‍കുട്ടികളുടെ മാതാവായ രജനിയെ ഇയാള്‍ ഒരുവര്‍ഷംമുമ്പ് വീട്ടിലേക്ക് വിളിച്ചുകൊണ്ടുവന്ന് താമസമാരംഭിച്ചു. ഇതിനുശേഷം നിരന്തരം ഉപദ്രവിക്കാനും വീട്ടില്‍നിന്ന് ഇറക്കിവിടാനും ശ്രമിക്കുന്നതായി കമലമ്മ ആരോപിച്ചു. വീട്ടിലെ കിടക്കകള്‍ നശിപ്പിക്കുകയും ഉള്ളില്‍പ്രവേശിപ്പിക്കാതെ വീട് അടച്ചിടുന്നതായും ഇവര്‍ പറയുന്നു. പലതവണ കട്ടപ്പന പൊലീസില്‍ പരാതി നല്‍കുകയും കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. എന്നാല്‍, സൈ്വര്യമായി ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നാണ് വൃദ്ധദമ്പതികളുടെ പരാതി. വീടിനുള്ളില്‍ പ്രവേശിപ്പിക്കാത്തതിനാല്‍ ദിവാകരന്‍ പുറത്തുള്ള തൊഴുത്തിലാണ് അന്തിയുറങ്ങുന്നത്. നഗരസഭ അധികൃതരും പൊലീസും വിഷയത്തില്‍ ഇടപെട്ട് അടിയന്തര നടപടി സ്വീകരിക്കണമെന്ന് കമലമ്മ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
What's Your Reaction?






