നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി റോഡ് ഉദ്ഘാടനം ഇന്ന്
നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി റോഡ് ഉദ്ഘാടനം ഇന്ന്

ഇടുക്കി: നിര്‍മാണം പൂര്‍ത്തിയായ നെടുങ്കണ്ടം കേജീസ് പടി- സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി റോഡ് ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് എം എം മണി എംഎല്‍എ ഉദ്ഘാടനം ചെയ്യും. എംഎല്‍എയുടെ ഇടപെടലില്‍ അനുവദിച്ച 30 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിര്‍മിച്ചത്. നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് ലേഖ ത്യാഗരാജന്‍ അധ്യക്ഷയാകും. യോഗത്തില്‍ വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക നേതാക്കള്‍ പങ്കെടുക്കും.
What's Your Reaction?






