കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 1 കോടി നഷ്ടപരിഹാരം നല്‍കണം: ആന്റണി കുഴിക്കാട്ട്
കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 1 കോടി നഷ്ടപരിഹാരം നല്‍കണം: ആന്റണി കുഴിക്കാട്ട്

ഇടുക്കി: കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് ഒരുകോടി രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ആന്റണി കുഴിക്കാട്ട്. വന്യജീവികള്‍ ജനവാസ മേഖലയില്‍ കടന്നുകയറി നാശനഷ്ടം വരുത്തുന്നത് തടയാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മനുഷ്യ ജീവന് വിലകല്‍പ്പിക്കാത്ത സര്‍ക്കാരുകളാണ് കേന്ദ്രവും, സംസ്ഥാനവും ഭരിക്കുന്നത്. വന്യജീവി ആക്രമണത്തില്‍ മനുഷ്യന്‍ മരിക്കുന്നത് നിത്യസംഭവമാവുകയാണെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിസംഗ നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
What's Your Reaction?






