യുഡിഎഫ് കുമളി പഞ്ചായത്ത് തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ നടത്തി
യുഡിഎഫ് കുമളി പഞ്ചായത്ത് തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ നടത്തി
ഇടുക്കി : യുഡിഎഫ് കുമളി പഞ്ചായത്ത് കണ്‍വന്‍ഷന്‍ നടത്തി.യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. രാജ്യാന്തര ടൂറിസ്റ്റ് കേന്ദ്രമായ തേക്കടി ഉള്‍പ്പെടുന്ന കുമളി പഞ്ചായത്തിനെ എല്‍ഡിഎഫ് ഭരണസമിതി കഴിഞ്ഞ അഞ്ചുവര്‍ഷങ്ങള്‍ കൊണ്ട് തകര്‍ത്തെന്നും സംസ്ഥാനത്തെ ഏറ്റവും വലിയ പഞ്ചായത്തുകളില്‍ ഒന്നായ കുമളിയിലെ ഭരണം ഉറപ്പായും തിരിച്ചുപിടിക്കുമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്തിലെ 22 വാര്‍ഡുകളിലെ സ്ഥാനാര്‍ഥികളും 4 ബ്ലോക്ക് സ്ഥാനാര്‍ഥികളും 2 ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥികളും പങ്കെടുത്തു. കുമളി ടൗണില്‍ നിന്നുള്ള പ്രകടനത്തിനു ശേഷമാണ് വ്യാപാര ഭവനില്‍ കണ്‍വെന്‍ഷന്‍ നടന്നത്. സമ്മേളനത്തില്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് റോബിന്‍ കാരക്കാട്ട്, ഡിസിസി ജനറല്‍ സെക്രട്ടറി ഷാജി പൈനാടത്ത്, ഡിസിസി അംഗം സന്തോഷ് പണിക്കര്‍, യുഡിഎഫ് നേതാക്കളായ എ. അബ്ദുള്‍ സലാം, കെ എസ് മുഹമ്മദ് കുട്ടി, ബിജു പോള്‍, എല്‍ രാജന്‍, ആന്റണി ആലഞ്ചേരി, പി പി റഹിം തുടങ്ങിയവര്‍ സംസാരിച്ചു. ബ്ലോക്ക് മണ്ഡലം ഭാരവാഹികള്‍ ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു.
What's Your Reaction?

