മാങ്കുളം നെല്ലിപടിയില്‍ പിക്കപ്പ് വാന്‍ മറിഞ്ഞ് അപകടം
മാങ്കുളം നെല്ലിപടിയില്‍ പിക്കപ്പ് വാന്‍ മറിഞ്ഞ് അപകടം
ഇടുക്കി: മാങ്കുളം-ആനക്കുളം റോഡില്‍ നെല്ലിപടിക്ക് സമീപം പിക്കപ്പ് വാന്‍ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ഞായറാഴ്ച അര്‍ധരാത്രി 12.30ഓടെയാണ് അപകടമുണ്ടായത്. മാങ്കുളം ഭാഗത്തേക്ക് വരികയായിരുന്ന പിക്കപ്പ് നിയന്ത്രണം നഷ്ടപ്പെട്ട് റോഡിന് താഴ് ഭാഗത്തുള്ള വീട്ടുമുറ്റത്തേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ അടിമാലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവശേഷം നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പിക്കപ്പ് പൂര്‍ണമായി തകര്‍ന്നു.
What's Your Reaction?