അടിമാലിയില്‍ ഒന്നര ലിറ്റര്‍ വാറ്റ് ചാരായവുമായി കെഎസ്ആര്‍ടിസി കണ്ടക്ടര്‍ പിടിയില്‍
അടിമാലയിലല്‍ ഒന്നര ലിറ്റര്‍ വാറ്റ് ചാരായവുമായി കെഎസ്ആര്‍ടിസി കണ്ടക്ടര്‍ പിടിയില്‍
ഇടുക്കി: കെഎസ്ആര്‍ടിസി ബസ് കണ്ടക്ടറെ ഒന്നര ലിറ്റര്‍ വാറ്റ് ചാരായവുമായി നാര്‍ക്കോട്ടിക് എന്‍ഫോഴ്സ്മെന്റ് സംഘം പിടികൂടി. അടിമാലി ബസ് സ്റ്റാന്‍ഡില്‍ നടത്തിയ പരിശോധനയിലാണ് കൊട്ടാരക്കര നീലീശ്വരം സ്വദേശിയും മൂന്നാര്‍ ഡിപ്പോയിലെ കണ്ടക്ടറുമായ ഷിബുവിനെ പിടികൂടിയത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. അടിമാലി നാര്‍ക്കോട്ടിക് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് അസിസ്റ്റന്റ് എക്സൈസ് ഇന്‍പെക്ടര്‍ ജി ആര്‍ ബിജു മാത്യുവും സംഘവും ചേര്‍ന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അബ്കാരി ആക്റ്റ് അനുസരിച്ച് പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.
What's Your Reaction?