അണക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എസ്പിസി പാസിങ് ഔട്ട് പരേഡ് നടത്തി
അണക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എസ്പിസി പാസിങ് ഔട്ട് പരേഡ് നടത്തി
ഇടുക്കി: അണക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ പാസിങ് ഔട്ട് പരേഡ് നടന്നു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജോയി മാത്യു എന്‍എം മുഖ്യാതിഥിയായി.
വിദ്യാര്‍ഥികളില്‍ പൗരബോധം, സമത്വബോധം, സാമൂഹിക പ്രതിബദ്ധത തുടങ്ങിയ മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കുക എന്ന വലിയ ലക്ഷ്യത്തോടെയാണ് പൊതുവിദ്യാഭ്യാസ വകുപ്പും ആഭ്യന്തരവകുപ്പും സംയുക്തമായി സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പിലാക്കി വരുന്നത്. 2024- 26 ബാച്ചില്‍ അണക്കര സ്‌കൂളില്‍നിന്ന് 44 കേഡറ്റുകളാണ് പരിശീലനം പൂര്‍ത്തീകരിച്ചത്. ചക്കുപള്ളം പഞ്ചായത്ത് പ്രസിഡന്റ് റെജിമോള്‍ ഷിബി, ജില്ലാ പഞ്ചായത്തംഗം ആന്‍സി ജയിംസ്, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി റോയി, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജയമോള്‍ സാബു, വണ്ടന്‍മേട് പൊലീസ് ഇന്‍സ്‌പെക്ടര്‍ എ ഷൈന്‍കുമാര്‍, ഇടുക്കി എസ്പിസി അഡീഷണല്‍ നോഡല്‍ ഓഫീസര്‍ എസ് ആര്‍ സുരേഷ് ബാബു, എസ്പിസി പരിശീലകരായ സിബി സി കെ, ലിജിത വി തോമസ് തുടങ്ങിയവര്‍ സംസാരിച്ചു. ഈ വര്‍ഷം സര്‍വീസില്‍നിന്ന് വിരമിക്കുന്ന സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ലോബിന്‍ രാജ്, പിടിഎ പ്രസിഡന്റ് ടോമിച്ചന്‍ കോഴിമല, സിപിഓ രാംകുമാര്‍ എം, എസിപിഒ അനീഷ സി എസ്, ഗാര്‍ഡിയന്‍ എസ്പിസി പ്രസിഡന്റ് നിസാര്‍ പി ഐ, പരേഡ് നയിച്ച കേഡറ്റ് ലീഡര്‍മാര്‍, മികച്ച പ്രകടനം കാഴ്ചവച്ച കേഡറ്റുകള്‍ തുടങ്ങിയവര്‍ക്ക് ചടങ്ങില്‍ ഉപഹാരങ്ങള്‍ നല്‍കി.
What's Your Reaction?