കട്ടപ്പന പേഴുംകവല പാക്കനാര്‍ക്കാവ് മഹാദേവ ക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവം 14 മുതല്‍

കട്ടപ്പന പേഴുംകവല പാക്കനാര്‍ക്കാവ് മഹാദേവ ക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവം 14 മുതല്‍

Feb 11, 2026 - 17:01
 0
കട്ടപ്പന പേഴുംകവല പാക്കനാര്‍ക്കാവ് മഹാദേവ ക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവം 14 മുതല്‍
This is the title of the web page

ഇടുക്കി: കട്ടപ്പന പേഴുംകവല പാക്കനാര്‍ക്കാവ് മഹാദേവ ക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവം 14 മുതല്‍ 20 വരെ ആഘോഷിക്കും. തന്ത്രി കിഴക്കില്ലം മഹാദേവന്‍ നമ്പൂതിരി, മേല്‍ശാന്തി അദ്വൈത് മന്നിക്കല്‍ തുടങ്ങിയവര്‍ മുഖ്യകാര്‍മികത്വം വഹിക്കും. 13ന് വൈകിട്ട് അഞ്ചിന് കലവറ നിറയ്ക്കല്‍. 14ന് വൈകിട്ട് 4.30ന് ആചാര്യവരണം, 6.30ന് ദീപാരാധന, പ്രസാദശുദ്ധി, കുംഭേക കലശപൂജ, രക്ഷോഘ്ന ഹോമം. 15ന് രാവിലെ 4.05ന് നിര്‍മാല്യദര്‍ശനം, 6ന് മഹാഗണപതിഹോമം, 7ന് മഹാമൃത്യുഞ്ജയ ഹോമം, ശിവപൂജ, 7.30ന് ശിവപുരാണ പാരായണം, 10ന് കലശപൂജ, 12.30ന് കലശാഭിഷേകം, 12.45ന് പ്രസാദമൂട്ട്, 6.30ന് ദീപാരാധന, 7.30ന് അത്താഴപൂജ, പ്രസാദമൂട്ട്, രാത്രി 12ന് യാമപൂജ. 16ന് രാവിലെ 6 മുതല്‍ പിതൃബലി തര്‍പ്പണം, തുടര്‍ന്ന് ഗണപതിഹോമം, മഹാമൃത്യുഞ്ജയ ഹോമം. 18ന് രാവിലെ 7മുതല്‍ ദ്രവ്യകലശം. 20ന് രാവിലെ 6ന് ഗണപതിഹോമം, 7നും 8നും മധ്യേ ഭദ്രകാളി പ്രാണപ്രതിഷ്ഠ, സര്‍പ്പ പ്രാണപ്രതിഷ്ഠ, അംഗാദി പ്രാണപ്രതിഷ്ഠ, പടിത്തറ സമര്‍പ്പണം, വൈകിട്ട് 6.30ന് ദീപാരാധന. വാര്‍ത്താസമ്മേളനത്തില്‍ അദ്വൈത് മന്നിക്കല്‍, ബിനു കുറ്റൂര്‍, മനേഷ് പാറയില്‍ എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow