ശിവസേന ജില്ലാ നേതൃയോഗം കട്ടപ്പനയില്‍ നടത്തി
ശിവസേന ജില്ലാ നേതൃയോഗം കട്ടപ്പനയില്‍ നടത്തി

ഇടുക്കി: ശിവസേന ജില്ലാ നേതൃയോഗം കട്ടപ്പനയില്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. പേരൂര്‍ക്കട ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു. പഹല്‍ഗാമില്‍ നിരപരാധികളെ കൊന്നൊടുക്കിയ ഭീകരര്‍ക്കും അവരെ പിന്തുണച്ച പാക്കിസ്ഥാനും രാജ്യം ശക്തമായ മറുപടിയാണ് നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു. ലോകരാജ്യങ്ങളുടെ അഭ്യര്‍ഥന മാനിച്ച് ഇന്ത്യന്‍ സൈന്യം വെടിനിര്‍ത്തലിന് തയാറായെങ്കിലും പാക്കിസ്ഥാന്‍ അതിന്റെ യഥാര്‍ഥ മുഖം വെളിവാക്കുന്നതാണ് നാം കണ്ടത്. രാജ്യത്തിന്റെ അഖണ്ഡതയും പരമാധികാരവും സംരക്ഷിക്കാന്‍ സൈന്യം സജ്ജമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ ലോകത്തിന് മുമ്പില്‍ കാണിച്ചുകൊടുത്തുവെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് വി ജി റെജി അധ്യക്ഷനായി. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ഷിജു മുപ്പിലക്കാട്ട്, യുവസേന സംസ്ഥാന സെക്രട്ടറി അഡ്വ. ബിജു വാഴയില, ജില്ലാ ജനറല്‍ സെക്രട്ടറി ബിബിന്‍ മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






