ഇരട്ടയാര്‍- ശാന്തിഗ്രാം പാലത്തിലൂടെ ജല അതോറിറ്റിയുടെ പൈപ്പ് സ്ഥാപിക്കല്‍: പ്രതിഷേധവുമായി കോണ്‍ഗ്രസ്
ഇരട്ടയാര്‍- ശാന്തിഗ്രാം പാലത്തിലൂടെ ജല അതോറിറ്റിയുടെ പൈപ്പ് സ്ഥാപിക്കല്‍: പ്രതിഷേധവുമായി കോണ്‍ഗ്രസ്

ഇടുക്കി: ഇരട്ടയാര്‍ ശാന്തിഗ്രാം പാലത്തിന്റെ ഉള്‍വശത്തുകൂടി ജല അതോറിറ്റിയുടെ വിതരണ പൈപ്പ് സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് ഇരട്ടയാര്‍ മണ്ഡലം കമ്മിറ്റി. വീതി കുറഞ്ഞ പാലത്തിന്റെ ഉള്‍വശത്തുകൂടി പൈപ്പ് സ്ഥാപിച്ചാല്‍ വാഹന, കാല്‍നടയാത്രികര്‍ക്ക് ബുദ്ധിമുട്ടാക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. മുമ്പ് പാലത്തിന്റെ പുറത്താണ് പൈപ്പ് ലൈന്‍ കടന്നുപോയിരുന്നത്. അറ്റകുറ്റപ്പണിയുടെ ഭാഗമായാണ് ഉള്ളിലേക്ക് മാറ്റിയത്. കുടിവെള്ളക്ഷാമം നേരിടുന്ന നാലു വാര്‍ഡുകളിലേക്കുള്ള ജലവിതരണ പൈപ്പിലാണ് അറ്റകുറ്റപ്പണികള്‍ നടത്തുന്നത്. പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ രംഗത്തെത്തിയതോടെ പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് സുനില്‍കുമാര്‍ സ്ഥലം സന്ദര്‍ശിച്ച് ജലര്‍ അതോറിറ്റി ജീവനക്കാരുമായി ചര്‍ച്ച നടത്തി. ഒന്നരമാസത്തിനുശേഷം പൈപ്പ് ലൈന്‍ പഴയ രീതിയില്‍ മാറ്റിസ്ഥാപിക്കുമെന്ന് ഉറപ്പുനല്‍കി. തുടര്‍ന്ന് പ്രതിഷേധം അവസാനിപ്പിച്ചു.
What's Your Reaction?






