ഹിന്ദു ഏകതാ സമ്മേളനം 22ന് കുമളിയില്‍
ഹിന്ദു ഏകതാ സമ്മേളനം 22ന് കുമളിയില്‍
ഇടുക്കി: ഹിന്ദു ഏകതാ സമ്മേളനം 22ന് ഉച്ചകഴിഞ്ഞ് 2:30ന് കുമളി ഹോളിഡേ ഹോം ഓഡിറ്റോറിയത്തില്‍ നടക്കും. പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.
കുമളി ശ്രീദുര്‍ഗ ഗണപതി ഭദ്രകാളി ക്ഷേത്രം മേല്‍ശാന്തി ഉണ്ണിക്കണ്ണന്‍ പോറ്റി ഭദ്രദീപം തെളിയിക്കും. കുമളി ശ്രീനാരായണ ധര്‍മാശ്രമം കാര്യദര്‍ശി ശ്രീമദ് ഗുരുപ്രകാശം സ്വാമികള്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഹിന്ദു ഏകതാ സമിതി പഞ്ചായത്ത് കമ്മിറ്റി ചെയര്‍മാന്‍ സജി വെമ്പള്ളി അധ്യക്ഷനാകും. കോവില്‍മല രാജാവ് രാമന്‍ രാജമന്നാന്‍ അനുഗ്രഹ പ്രഭാഷണം നടത്തും. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി സി എന്‍ ജിനു മുഖ്യപ്രഭാഷണം നിര്‍വഹിക്കും. കുമളി പഞ്ചായത്തിലെ വിവിധ ക്ഷേത്രങ്ങളിലെ മേല്‍ശാന്തിമാര്‍, ക്ഷേത്രം ഭാരവാഹികള്‍, സാമുദായിക സംഘടനാ നേതാക്കള്‍, ഗുരുസ്വാമിമാര്‍, ഭജന സംഘം അംഗങ്ങള്‍ എന്നിവരെ ആദരിക്കുന്ന ചടങ്ങും സംഘടിപ്പിച്ചിട്ടുണ്ട്. ഏകത സമ്മേളനത്തോടനുബന്ധിച്ച് നടന്ന ക്വിസ്, ചിത്രരചന മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും ചടങ്ങില്‍ നടക്കും. വാര്‍ത്തസമ്മേളനത്തില്‍ സമിതി കുമളി പഞ്ചായത്ത് കമ്മിറ്റി ചെയര്‍മാന്‍ സജി വെമ്പള്ളി, ജനറല്‍ കണ്‍വീനര്‍മാരായ സതീഷ് പുല്ലാട്ട്, പി വി സന്തോഷ്, ട്രഷറര്‍ സാബു കെ എസ്, കണ്‍വീനര്‍ മധു അശോകന്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?