ഇടുക്കി: അയ്യപ്പന്‍കോവില്‍ പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ ഇന്നലെയുണ്ടായ അതിശക്തമായ കാറ്റിലും മഴയിലും വീട് തകര്‍ന്നു. ഹെവന്‍വാലി പാറയ്ക്കല്‍ പുഷ്പം ഹൃദയരാജിന്റെ വീടാണ് മണ്ണും പാറകളും അടര്‍ന്നുവീണ് വീട് പൂര്‍ണമായി തകര്‍ന്നത്. ഈസമയം വീട്ടില്‍ ഉണ്ടായിരുന്ന മകനും മരുമകളും പേരക്കുട്ടികളും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കുടുംബത്തെ താല്‍ക്കാലികമായി മറ്റൊരു വീട്ടിലേക്ക് മാറ്റി പാര്‍പ്പിച്ചു.