ലൂക്കോസ് മണിയങ്ങാട്ടിന്റെ പൊതുദര്‍ശനം നാളെ കട്ടപ്പന മിനി സ്റ്റേഡിയത്തില്‍
ലൂക്കോസ് മണിയങ്ങാട്ടിന്റെ പൊതുദര്‍ശനം നാളെ കട്ടപ്പന മിനി സ്റ്റേഡിയത്തില്‍

ഇടുക്കി: ഹൈറേഞ്ചിലെ ആദ്യകാല കുടിയേറ്റക്കാരനും കട്ടപ്പന പഞ്ചായത്തിന്റെ ആദ്യ ഭരണസമിതിയിലെ അവശേഷിക്കുന്ന ഏക മെമ്പറും, സ്വാതന്ത്ര്യ സമര പോരാളിയുമായിരുന്ന ലൂക്കോസ് മണിയങ്ങാട്ട് അന്തരിച്ചു. പൊതുദര്‍ശനം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 മുതല്‍ 3.30 കട്ടപ്പന മിനി സ്റ്റേഡിയത്തില്‍ നടത്തുമെന്ന് നഗരസഭ അധികൃതര്‍ അറിയിച്ചു. ശവസംസ്‌കാര ശുശ്രൂഷകള്‍ ശനിയാഴ്ച രാവിലെ 10.45 ന് വീട്ടില്‍ ആരംഭിച്ച് വള്ളക്കടവ് സെന്റ് ആന്റണീസ് ദേവാലയ സിമിത്തേരിയില്‍ നടക്കും. ഹൈറേഞ്ചിന്റെ നാനവിധമായ വികസന പ്രവര്‍ത്തനങ്ങളില്‍ വളരെ ദീര്‍ഘനാള്‍ ആത്മാര്‍ത്ഥതയോടും സത്യസന്ധതയോടും കൂടി പ്രവര്‍ത്തിക്കുകയും മദ്യവര്‍ജനത്തിനുവേണ്ടി പല മുന്നേറ്റങ്ങളും നടത്തിയിട്ടുള്ള സ്വാര്‍ത്ഥ താല്പര്യങ്ങള്‍ ഒന്നുമില്ലാത്ത തികച്ചും ഒരു ഗാന്ധിയനായലൂക്കോസ് മണിയങ്ങാടന്റെ വേര്‍പാട് ഹൈറേഞ്ചിന് ഒരു തീരാദുഃഖമായി അവശേഷിച്ചിരിക്കുകയാണ്.
What's Your Reaction?






