ചാണകം ഉണക്കാനിട്ട ക്ഷീര കര്‍ഷകന് പിഴ ചുമത്തിയ സംഭവം: ചക്കുപള്ളം പഞ്ചായത്തിനെതിരായ ആരോപണം വാസ്തവ വിരുദ്ധമെന്ന് ഭരണസമിതി

ചാണകം ഉണക്കാനിട്ട ക്ഷീര കര്‍ഷകന് പിഴ ചുമത്തിയ സംഭവം: ചക്കുപള്ളം പഞ്ചായത്തിനെതിരായ ആരോപണം വാസ്തവ വിരുദ്ധമെന്ന് ഭരണസമിതി

Oct 22, 2025 - 18:16
Oct 22, 2025 - 18:21
 0
ചാണകം ഉണക്കാനിട്ട ക്ഷീര കര്‍ഷകന് പിഴ ചുമത്തിയ സംഭവം: ചക്കുപള്ളം പഞ്ചായത്തിനെതിരായ ആരോപണം വാസ്തവ വിരുദ്ധമെന്ന് ഭരണസമിതി
This is the title of the web page

ഇടുക്കി: അണക്കരയിലെ റവന്യുഭൂമിയിലുള്ള കുരുവിക്കാട്ടുപാറയിലെ പാറപ്പുറത്ത് ചാണകം ഉണക്കാനിട്ടതിന് ക്ഷീര കര്‍ഷകന് പിഴ ഈടാക്കിയ സംഭവത്തില്‍ ചക്കുപള്ളം പഞ്ചായത്തിനെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് ഭരണസമിതി. വര്‍ഷങ്ങളായി മേഖലയിലെ നിരവധി ക്ഷീരകര്‍ഷകര്‍ പാറപ്പുറത്താണ് ചാണകം ഉണക്കുന്നത്. ഏതാനും നാളുകളായി ഫാമിലെ പച്ചച്ചാണകം പാറപ്പുറത്ത് കൂട്ടിയിട്ടിരുന്നു. മഴക്കാലത്ത് ചാണകം തോട്ടിലേക്ക് ഒലിച്ചെത്തി വെള്ളം മലീമസപ്പെട്ടതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. തോട്ടിലെ വെള്ളം ദൈനംദിന ആവശ്യങ്ങള്‍ക്ക് നിരവധി കുടുംബങ്ങള്‍ ഉപയോഗിച്ചുവരുന്നു. ദുര്‍ഗന്ധം അസഹ്യമായതോടെ അമീപത്തെ അമ്പലത്തിലും പള്ളിയിലുമെത്തുന്നവരും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. സാംക്രമിക രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത കണക്കിലെടുത്ത് ആരോഗ്യവകുപ്പ് പാറയില്‍ ചാണകം തള്ളരുതെന്ന് അറിയിച്ചിരുന്നു. എന്നാല്‍ വീണ്ടും ചാണകം തള്ളിയതോടെ നാട്ടുകാരില്‍ ചിലര്‍ കലക്ടര്‍ക്കും എന്‍ഫോഴ്സ്മെന്റിനും പരാതി നല്‍കി. എന്‍ഫോഴ്സ്മെന്റ് പരിശോധന നടത്തിയാണ് ഫാം ഉടമ ഓലിക്കര ബിജുവിനെതിരെ 10,000 രൂപ പിഴ ചുമത്തിയത്. തുടര്‍ന്നാണ് പഞ്ചായത്തില്‍നിന്ന് നോട്ടീസ് നല്‍കിയതനുസരിച്ച് പിഴയൊഴുക്കി ചാണകം നീക്കി. ഇതേ പാറപ്പുറത്ത് ചാണകം തള്ളുന്ന മൂന്നുപേര്‍ക്കുകൂടി നോട്ടീസ് നല്‍കിയിരുന്നു. വണ്ടന്‍മേട് പഞ്ചായത്തിന്റെ പരിധിയിലുള്ള പാറപ്പുറത്ത് ചാണകം നല്‍കിയ മറ്റൊരാള്‍ക്കും പിഴ ചുമത്തിയിരുന്നു.
എന്നാല്‍, ചക്കുപള്ളം പഞ്ചായത്ത് ക്ഷീരകര്‍ഷകര്‍ക്കെതിരാണെന്ന് വരുത്താനുള്ള ശ്രമമാണിപ്പോള്‍ നടക്കുന്നത്. പാലിന് ഇന്‍സെന്റീവ് നല്‍കാന്‍ 10 ലക്ഷവും കാലിത്തീറ്റ സബ്സിഡിയായി അഞ്ച് ലക്ഷവും എല്ലാവര്‍ഷം ക്ഷീരസംഘങ്ങള്‍ വഴി പഞ്ചായത്ത് നല്‍കിവരുന്നു. കഴിഞ്ഞവര്‍ഷങ്ങളില്‍ കന്നുകുട്ടികളെയും വിതരണം ചെയ്തിരുന്നു. ക്ഷീരകര്‍ഷകര്‍ക്ക് ചാണകം ഉണങ്ങി സംസ്‌കരിക്കാന്‍ ക്ഷീരസംഘവും ശുചിത്വ മിഷനും ചേര്‍ന്ന് പദ്ധതി രൂപീകരിച്ചിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള വ്യാജപ്രചാരണമാണ് നടക്കുന്നതെന്നും ഭരണസമിതി അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് ജോസ് പുതുമന, മുന്‍ പ്രസിഡന്റുമാരായ പി കെ രാമചന്ദ്രന്‍, വി ജെ രാജപ്പന്‍, പഞ്ചായത്തംഗം സൂസന്‍ മാത്യു എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow