ഇടുക്കി ജില്ലയില്‍ 13 കോടി രൂപയുടെ പൊതുമരാമത്ത് പദ്ധതികള്‍ക്ക് ഭരണാനുമതി
ഇടുക്കി ജില്ലയില്‍ 13 കോടി രൂപയുടെ പൊതുമരാമത്ത് പദ്ധതികള്‍ക്ക് ഭരണാനുമതി

ഇടുക്കി: ജില്ലയില്‍ 13 കോടി രൂപയുടെ പൊതുമരാമത്ത് പദ്ധതികള്‍ക്ക് ഭരണാനുമതി. ഉടുമ്പന്‍ചോല മണ്ഡലത്തിലെ ആശാരിക്കവല- തോവാള മന്നാക്കുടി റോഡിന് അഞ്ചു കോടിയും, പീരുമേട് മണ്ഡലത്തിലെ വട്ടപ്പതാല്‍ മലൈപ്പുതുവല്‍ - ചീന്തലാര്‍ റോഡിന് രണ്ടു കോടിയും, ദേവികുളം മണ്ഡലത്തിലെ വെള്ളത്തൂവല്‍ ചെങ്കുളം ഡാം കവല- ശല്യാംപാറ- തോട്ടാപ്പുര റോഡിന് മൂന്നു കോടിയുമാണ് അനുവദിച്ചത്. കാഞ്ഞാര്‍ പാലത്തിന് സമാന്തരമായി പുതിയ നടപ്പാലം പണിയുന്നതിന് 3.62 കോടി രൂപയുടെ ഭരണാനുമതിയും നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന്റെ വിവിധ പദ്ധതികള്‍ക്കായി 313 കോടി രൂപയ്ക്കാണ് ഭരണാനുമതിയായി. 117 റോഡുകളുടെ പുനര്‍നിര്‍മാണത്തിന് 269.19 കോടി രൂപയും രണ്ട് നടപ്പാലങ്ങള്‍ക്ക് 7.12 കോടി രൂപയും 19 കെട്ടിടങ്ങള്‍ക്ക് 37 കോടി രൂപയുമാണ് അനുവദിച്ചത്. റോഡുകള്‍ ബിഎംബിസി നിലവാരത്തില്‍ പുതുക്കിപ്പണിയുന്നതിനും അറ്റകുറ്റപ്പണികള്‍ക്കും നവീകരണത്തിനുമായാണ് തുക അനുവദിച്ചിട്ടുള്ളതെന്ന് പൊതുമരാമത്ത് വകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു.
What's Your Reaction?






