ഉപ്പുതറ പോരുകണ്ണിയില്‍ റോഡിന് കുറുകെ സ്ഥാപിച്ചിരിക്കുന്ന പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിക്കാന്‍ നടപടിയില്ല
ഉപ്പുതറ പോരുകണ്ണിയില്‍ റോഡിന് കുറുകെ സ്ഥാപിച്ചിരിക്കുന്ന പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിക്കാന്‍ നടപടിയില്ല

ഇടുക്കി: ഉപ്പുതറ പോരുകണ്ണിയില്‍ റോഡിന് കുറുകെ സ്ഥാപിച്ചിരിക്കുന്ന പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തം. പ്രദേശത്തെ 15 ഓളം കുടുംബങ്ങളുടെ ഏക സഞ്ചാരമാര്‍ഗമായ റോഡിന്റെ നടുവിലൂടെയാണ് കുടിവെള്ള പദ്ധതിയുടെ പൈപ്പ് സ്ഥാപിച്ചിരിക്കുന്നത്. അതിനാല്‍ വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ സാധിക്കാത്ത സ്ഥിതിയാണ് നിലവിലുള്ളത്. തകര്‍ന്നു കിടക്കുന്ന റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ മാറി മാറി വരുന്ന ജനപ്രതിനിധികളോട് ആവശ്യപ്പെടുന്നുണ്ടെങ്കിലും നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ഉപ്പുതറ പതിമൂന്നാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന ഈ റോഡ് പത്തു വര്‍ഷങ്ങള്‍ക്ക് മുമ്പ് അഞ്ചോളം വീട്ടുകാര്‍ ചേര്‍ന്ന് 90,000 രൂപ വീതം നല്‍കി നിര്‍മിച്ചതാണ്. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ വേണ്ട നടപടി അധികൃതര്‍ സ്വീകരിക്കണമെന്നും റോഡിന് കുറുകെ സ്ഥാപിച്ചിരിക്കുന്ന കുടിവെള്ള പദ്ധതിയുടെ പൈപ്പ് മാറ്റി സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
What's Your Reaction?






