അമ്പാട്ട് നവീന്റെ ഭൗതീകശരീരം കട്ടപ്പനയില്‍ പൊതു ദര്‍ശനത്തിനു വച്ചു
അമ്പാട്ട് നവീന്റെ ഭൗതീകശരീരം കട്ടപ്പനയില്‍ പൊതു ദര്‍ശനത്തിനു വച്ചു

ഇടുക്കി: കട്ടപ്പനയിലെ വ്യാപാരിയായിരുന്ന അമ്പാട്ട് നവീന്റെ ഭൗതീകശരീരം കട്ടപ്പനയില്‍ പൊതുദര്‍ശനത്തിനു വച്ചു. വിലാപയാത്രയായി മുനിസിപ്പല്‍ സ്റ്റേഡിയത്തിലെത്തിയപ്പോള്‍ നിരവധി പേരാണ് അന്ത്യമോപചാരമര്‍പ്പിക്കാന്‍ എത്തിയത്. തങ്കമണി അമ്പാട്ട് പരേതനായ ആന്റണിയുടെ മകന്‍ നവീന്‍ ആന്റണി രോഗബാധിതനായി കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. സംസ്‌കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2ന് തങ്കമണി സെന്റ് തോമസ് ഫൊറോന പള്ളിയില്‍. കുമളി ചങ്കരന്‍പള്ളില്‍ സുജി നവീന്‍ ആണ് ഭാര്യ. വീണ മരിയ നവീന്‍, അമോസ് നവീന്‍ ആന്റണി എന്നിവര്‍ മക്കളാണ്.
What's Your Reaction?






