കട്ടപ്പന എസ്‌ഐയെ ബൈക്കിടിപ്പിച്ച് പരിക്കേല്‍പ്പിച്ചു: യുവാവ് അറസ്റ്റില്‍
കട്ടപ്പന എസ്‌ഐയെ ബൈക്കിടിപ്പിച്ച് പരിക്കേല്‍പ്പിച്ചു: യുവാവ് അറസ്റ്റില്‍

ഇടുക്കി: വാഹന പരിശോധനയ്ക്കിടെ കട്ടപ്പന എസ്‌ഐയെ ബൈക്കിടിപ്പിച്ച് പരിക്കേല്‍പ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. അമ്പലക്കവല സ്വദേശി ആദര്‍ശ് ആണ് പിടിയിലായത്. കട്ടപ്പന എസ്‌ഐ സുനേക് ജെയിംസിനാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി 8.30 ഓടെയാണ് സംഭവം. നമ്പര്‍ പ്ലേറ്റില്ലാത്ത ബൈക്കിലെത്തിയ യുവാവിനെ എസ്‌ഐ പിടികൂടി. ഇതിനിടെ ബൈക്ക് പിന്നിലേക്ക് എടുത്ത് എസ്‌ഐയെ ഭിത്തിയിലേക്ക് ചേര്‍ത്ത് ഇടിപ്പിക്കുകയായിരുന്നു. എസ്‌ഐ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. യുവാവിനെ കോടതിയില്‍ ഹാജരാക്കും.
What's Your Reaction?






