വെള്ളയാംകുടിയിലെ ട്രാന്‍സ്‌ഫോമറിന്റെ ഫ്യൂസ് ഊരിയതായി സംശയിക്കുന്നയാളെ പിടികൂടി

വെള്ളയാംകുടിയിലെ ട്രാന്‍സ്‌ഫോമറിന്റെ ഫ്യൂസ് ഊരിയതായി സംശയിക്കുന്നയാളെ പിടികൂടി

May 7, 2024 - 23:25
Jun 28, 2024 - 00:15
 0
വെള്ളയാംകുടിയിലെ ട്രാന്‍സ്‌ഫോമറിന്റെ ഫ്യൂസ് ഊരിയതായി സംശയിക്കുന്നയാളെ പിടികൂടി
This is the title of the web page

ഇടുക്കി: കട്ടപ്പന വെട്ടിക്കുഴക്കവലയിലും നത്തുകല്ലിലും കടകളില്‍ മോഷണം നടന്ന ദിവസം വെള്ളയാംകുടിയിലെ ട്രാന്‍സ്‌ഫോമറിന്റെ ഫ്യൂസ് ഊരിമാറ്റിയതായി സംശയിക്കുന്നയാളെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറി. ചൊവ്വാഴ്ച രാത്രി 9.45 ഓടെയാണ് ഇയാളെ വെള്ളയാംകുടിയില്‍ നിന്ന് സംശയാസ്പദമായ സാഹചര്യത്തില്‍ പിടികൂടിയത്. നാട്ടുകാര്‍ ചോദിച്ചപ്പോള്‍ ഫ്യൂസ് ഊരിയത് താനാണെന്ന് ഇയാള്‍ പറഞ്ഞു. ഇതോടെ കട്ടപ്പന സ്റ്റേഷനില്‍ വിവരമറിയിച്ചു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. കൂടുതല്‍ ചോദ്യം ചെയ്താല്‍ മാത്രമേ മറ്റ് വിവരങ്ങള്‍ അറിയാനാകൂ.

What's Your Reaction?

like

dislike

love

funny

angry

sad

wow