വയനാടിന് കൈത്താങ്ങായി യൂത്ത് കോണ്‍ഗ്രസ്
വയനാടിന് കൈത്താങ്ങായി യൂത്ത് കോണ്‍ഗ്രസ്

ഇടുക്കി: വയനാട്ടിലെ ദുരിതബാധിതര്‍ക്ക് കൈത്താങ്ങായ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി. വിവിധ മണ്ഡലങ്ങളില്‍ നിന്ന് ശേഖരിച്ച 5 ടണ്‍ അവശ്യസാധനങ്ങള്‍ വയനാട്ടിലെത്തിച്ചു. കട്ടപ്പനയില്‍ നിന്ന് എഐസിസി അംഗം ഇ.എം ആഗസ്തി വാഹനം ഫ്‌ലാഗ് ഓഫ് ചെയ്തു. 3000 കിലോ അരി ഉള്‍പ്പെടെ 5 ടെന്‍ ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങള്‍, ചെരുപ്പുകള്‍, ശുദ്ധജലം, പാത്രങ്ങള്‍, വീട്ടുപകരണങ്ങള്‍ എന്നിവയാണ് ദുരിതബാധിത മേഖലയിലേക്ക് എത്തിച്ച് നല്‍കിയത്. ജില്ലാ പ്രസിഡന്റ് ഫ്രാന്‍സിസ് ദേവസ്യാ അധ്യക്ഷനായി. യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹികളായ ജോബിന്‍ മാത്യു, മോബിന്‍ മാത്യു നേതാക്കളായ തോമസ് മൈക്കിള്‍ ,സിജു ചക്കുംമൂട്ടില്‍, ബീന ടോമി, ജോയി ആനിത്തോട്ടം, ശാരി ബിനു ശങ്കര്‍, ആല്‍ബിന്‍ മണ്ണന്‍ചേരില്‍, ആനന്ദ് തോമസ്,അബി കൂരാപ്പള്ളില്‍, അലന്‍ സി മനോജ്, അഭിലാഷ് വലുമേല്‍, അരുണ്‍ കുമാര്‍ ടി.കെ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






