കട്ടപ്പന തൂങ്കുഴിയില്‍ വയോജന സംഗമം നടത്തി
കട്ടപ്പന തൂങ്കുഴിയില്‍ വയോജന സംഗമം നടത്തി

ഇടുക്കി: കട്ടപ്പന തൂങ്കുഴിയില്‍ വയോജന സംഗമം നടന്നു. സായന്തനം 2025 എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി ഡീന്‍ കുര്യാക്കോസ് എം പി ഉദ്ഘാടനം ചെയ്തു. വയോജനങ്ങളുടെ കൂടികാഴ്ച ഒരുക്കുക, വാര്‍ധക്യത്തിന്റെ വിരസത അകറ്റാന്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരണം ചെയ്യുക, വയോജനങ്ങളെ ആദരിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സംഗമം സംഘടിപ്പിച്ചത്. കൗണ്‍സിലര്‍ മനോജ് മുരളി അധ്യക്ഷനായി. നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ. കെ ജെ ബെന്നി മുഖ്യപ്രഭാഷണം നടത്തി. ഷാജി വെള്ളംമാക്കല്‍, സിജു ചക്കുംമൂട്ടില്‍, ഓമന കലയംകുന്നേല്‍, സുനില്‍ കെ. കെ, കണ്ണന്‍ ഭൂപതി, ലിസി മുട്ടത്ത്, ടെസി ടോണി,ജ്യോതി രാജേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






