ബജറ്റില്‍ ജില്ലയ്ക്ക് നിരവധി ജനക്ഷേമ പദ്ധതികള്‍: മന്ത്രി റോഷി അഗസ്റ്റിന്‍
ബജറ്റില്‍ ജില്ലയ്ക്ക് നിരവധി ജനക്ഷേമ പദ്ധതികള്‍: മന്ത്രി റോഷി അഗസ്റ്റിന്‍

ഇടുക്കി: ബജറ്റില്‍ ജില്ലയ്ക്ക് ആശാവഹമായ നിരവധി പദ്ധതികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി റോഷി ആഗസ്റ്റിന്‍. മെഡിക്കല്‍ കോളേജിനെ തഴഞ്ഞുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. മെഡിക്കല്‍ കോളേജിന്റെ വികസനം ഘട്ടംഘട്ടമായി നടപ്പാക്കും. കാത്ത് ലാബ് ആരംഭിക്കുമെന്ന് ഗവര്‍ണറുടെ നയപ്രഖ്യാപനത്തിലുണ്ട്. ഇടുക്കി പാക്കേജിനും ഫണ്ട് വകയിരുത്തിയിട്ടുണ്ട്. ടൂറിസം പദ്ധതികള്‍ക്ക് ബജറ്റില്‍ മുന്‍തൂക്കം നല്‍കി. ജില്ലയുടെ മുഖഛായ മാറ്റാന്‍ കഴിയുന്ന തരത്തിലുള്ള പദ്ധതികളാണ് ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കാഞ്ചിയാറില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
What's Your Reaction?






