വണ്ടിപ്പെരിയാറില്‍ സ്‌കൂള്‍ കുട്ടികള്‍ക്കുനേരെ നഗ്നത പ്രദര്‍ശനം നടത്തിയ മധ്യവയസ്‌കന്‍ അറസ്റ്റില്‍
വണ്ടിപ്പെരിയാറില്‍ സ്‌കൂള്‍ കുട്ടികള്‍ക്കുനേരെ നഗ്നത പ്രദര്‍ശനം നടത്തിയ മധ്യവയസ്‌കന്‍ അറസ്റ്റില്‍

ഇടുക്കി: വണ്ടിപ്പെരിയാറില്‍ സ്‌കൂള്‍ കുട്ടികള്‍ക്കുനേരെ നഗ്നത പ്രദര്‍ശനം നടത്തിയ മധ്യവയസ്‌കനെ പൊലീസ് അറസ്റ്റ് ചെയ്തു. വണ്ടിപ്പെരിയാര്‍ മൂങ്കലാര്‍ ഒന്നാം ഡിവിഷനില്‍ പനീര്‍ സെല്‍വം (48) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. 60 അടി പാലത്തിനുസമീപം തോട്ടത്തില്‍ ജോലി ചെയ്തുകൊണ്ടിരുന്ന പനീര്‍ സെല്‍വം ബസ് കാത്തുനിന്ന വിദ്യാര്‍ഥികള്‍ക്കുനേരെ നഗ്നത പ്രദര്‍ശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടികള്‍ ബഹളം വച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. കുട്ടികള്‍ക്കെതിരായ അതിക്രമം കുറ്റം ചുമത്തി പീരുമേട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. വണ്ടിപ്പെരിയാര്‍ എസ്‌ഐ ടി എസ് ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
What's Your Reaction?






