കാലകേയന്‍മാരെപ്പോലെ കടന്നല്‍ക്കൂട്ടം: ജീവന്‍ കൈയില്‍പ്പിടിച്ച് ജനം
കാലകേയന്‍മാരെപ്പോലെ കടന്നല്‍ക്കൂട്ടം: ജീവന്‍ കൈയില്‍പ്പിടിച്ച് ജനം

ഇടുക്കി: രാജകുമാരി ഖജനപ്പാറ എസ്റ്റേറ്റ് കോളനിയിലെ കുടുംബങ്ങളെ ആശങ്കയിലാഴ്ത്തി കടന്നല്‍ക്കൂട്ടം. 30ലേറെ കടന്നല്‍ക്കൂടുകളാണ് പ്രദേശവാസിയുടെ ഏലത്തോട്ടത്തിലെ മരത്തിലുള്ളത്. കോളനിയില്‍ 40ല്‍പ്പരം കുടുംബങ്ങള്‍ താമസിക്കുന്നു. മേഖലയില്‍ ശക്തമായി കാറ്റ് വീശുന്നതും പരുന്തുകളുടെ സാന്നിധ്യവും കൂട് ഇളകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.
കടന്നലിന്റെ കുത്തേല്‍ക്കുന്നതിനാല്‍ വളര്‍ത്തുമൃഗങ്ങളെ പലരും വിറ്റു. വീടുകളുടെ ജനാലകളോ വാതിലുകളോ തുറന്നിടാന്‍ കഴിയാത്ത സ്ഥിതിയായി. വീടിന്റെ പുറത്തെ ലൈറ്റിടാന്‍ പോലും പലര്‍ക്കും ഭയമാണ്. തമിഴ്‌നാട്ടില്‍നിന്ന് തോട്ടങ്ങളില്‍ ജോലിക്കെത്തുന്ന തൊഴിലാളികളില്‍ ഭൂരിഭാഗം പേര്‍ക്കും കടന്നലിന്റെ കുത്തേറ്റു. കോളനി നിവാസി ചെല്ലാണ്ടി കറുപ്പന്‍ രണ്ടുവര്‍ഷം മുമ്പ് കടന്നല്‍ ആക്രമണത്തില്‍ മരിച്ചു.
What's Your Reaction?






