നഴ്‌സിങ് വിദ്യാര്‍ഥിനി കുഴഞ്ഞുവീണു മരിച്ചു
നഴ്‌സിങ് വിദ്യാര്‍ഥിനി കുഴഞ്ഞുവീണു മരിച്ചു

ഇടുക്കി: മുരിക്കാശേരി സ്വദേശിനിയായ നഴ്‌സിങ് വിദ്യാര്‍ഥിനി മംഗലാപുരത്ത് കുഴഞ്ഞുവീണു മരിച്ചു. മൂന്നാംബ്ലോക്ക് ചേലമനയില്‍ ജോണിയുടെ മകള്‍ ചിപ്പി ജോണി(23) ആണ് മരിച്ചത്. രണ്ടാംവര്‍ഷ നഴ്‌സിങ് വിദ്യാര്‍ഥിനിയാണ്. രാവിലെ ഹോസ്റ്റലില്‍നിന്ന് ഭക്ഷണം കഴിക്കാന്‍ കാന്റീനിലേക്ക് പോകുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സംസ്‌കാരം പിന്നീട്.അമ്മ: സജി. സഹോദരി: ചിന്നു.
What's Your Reaction?






