റോഷി അഗസ്റ്റിന്‍ അനുവദിച്ച ഫണ്ട് മറ്റിടങ്ങളിലേക്ക് മാറ്റിയെന്ന ആരോപണം: വാഴത്തോപ്പ് പഞ്ചായത്തിലെ എംഎല്‍എയുടെ പരിപാടി ബഹിഷ്‌കരിച്ച് എല്‍ഡിഎഫ്
റോഷി അഗസ്റ്റിന്‍ അനുവദിച്ച ഫണ്ട് മറ്റിടങ്ങളിലേക്ക് മാറ്റിയെന്ന ആരോപണം: വാഴത്തോപ്പ് പഞ്ചായത്തിലെ എംഎല്‍എയുടെ പരിപാടി ബഹിഷ്‌കരിച്ച് എല്‍ഡിഎഫ്
ഇടുക്കി: വാഴത്തോപ്പ് പഞ്ചായത്തിലെ വിവിധ റോഡുകളുടെ നവീകരണത്തിനായി മുന്‍ മന്ത്രി റോഷി അഗസ്റ്റിന്‍ അനുവദിച്ച ഫണ്ട് റോയി കെ പൗലോസ് എംഎല്‍എ മറ്റിടങ്ങളിലേക്ക് മാറ്റിയെന്ന ആരോപണത്തെച്ചൊല്ലി രാഷ്ട്രീയ പോര് കനക്കുന്നു. ഇതില്‍ പ്രതിഷേധിച്ച് റോയി കെ. പൗലോസ് എംഎല്‍എ പങ്കെടുത്ത വനിതാ കലോത്സവത്തിന്റെ വേദി ഇടതുപക്ഷ പഞ്ചായത്തംഗങ്ങള്‍ ബഹിഷ്‌കരിച്ചു. സ്റ്റേജില്‍ കയറാന്‍ വിസമ്മതിച്ച അംഗങ്ങള്‍ സദസില്‍ സാധാരണക്കാരായ കാണികള്‍ക്കൊപ്പമിരുന്നാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. റോഷി അഗസ്റ്റിന്‍ അനുവദിച്ച രണ്ട് കോടി രൂപയുടെ പദ്ധതികള്‍ ചില തല്‍പ്പരകക്ഷികളുടെ ഇടപെടലിലൂടെ വകമാറ്റിയെന്നാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ ആരോപണം. ഫണ്ട് തട്ടിപ്പിലും വകമാറ്റലിലും കൃത്യമായ നടപടിയുണ്ടാകുന്നതുവരെ എംഎല്‍എ പങ്കെടുക്കുന്ന വാഴത്തോപ്പിലെ ഔദ്യോഗിക പരിപാടികള്‍ ബഹിഷ്‌കരിക്കുമെന്ന് ഇടതുപക്ഷം മുന്നറിയിപ്പ് നല്‍കി. പഞ്ചായത്തംഗങ്ങളായ പ്രഭാ തങ്കച്ചന്‍, സിജി ചാക്കോ, അമ്മിണി ജോസ്, നൗഷാദ് ടി ഇ, രാജു കല്ലറയ്ക്കല്‍ എന്നിവരാണ് പ്രതിഷേധിച്ചത്.
What's Your Reaction?