ചേറ്റുകുഴിയില്‍ 3 കടകളില്‍ മോഷണം: 2 സ്ഥാപനങ്ങളില്‍ മോഷണശ്രമം: 10,000 രൂപ നഷ്ടമായി
ചേറ്റുകുഴിയില്‍ 3 കടകളില്‍ മോഷണം: 2 സ്ഥാപനങ്ങളില്‍ മോഷണശ്രമം: 10,000 രൂപ നഷ്ടമായി

ഇടുക്കി: വണ്ടന്‍മേട് ചേറ്റുകുഴിയില്‍ 3 കടകളില്‍ മോഷണവും 2 സ്ഥാപനങ്ങളില്‍ മോഷണ ശ്രമവും നടന്നു. വ്യാഴാഴ്ച പുലര്‍ച്ചെ 2ന് കടകളുടെ പൂട്ട് തകര്‍ത്താണ് മോഷണം നടത്തിയത്. മേഖലയിലെ വൈദ്യുതിബന്ധം വിച്‌ഛേദിച്ചശേഷമായിരുന്നു കവര്‍ച്ച. ഇതിന്റെ സിസി ടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ടൗണില്‍ സഹകരണ ആശുപത്രിക്കുസമീപം പ്രവര്‍ത്തിക്കുന്ന എഎംആര്‍ ഫ്രഷ് മാര്‍ട്ടില്‍ നിന്ന് 5300 രൂപയും എ വണ്‍ ലേഡീസ് സെന്ററില്‍ നിന്ന് 3000 രൂപയും മാനച്ചേരിയില്‍ ഹയറിങ് സെന്ററില്‍ നിന്ന് 1100 രൂപയും നഷ്ടമായി. ആക്‌സിസ് മെഡിക്കല്‍ ലാബിലും എസ്എസ് ബാറ്ററീസ് എന്ന സ്ഥാപനത്തിലുമാണ് മോഷണശ്രമം നടന്നത്. ഇവിടങ്ങളില്‍ നിന്ന് പണം നഷ്ടമായിട്ടില്ല. മൂന്നംഗ സംഘമാണ് മോഷണം നടത്തിയതെന്ന് സംശയിക്കുന്നു. വണ്ടന്‍മേട്, കമ്പംമെട്ട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
What's Your Reaction?






