വണ്ടന്‍മേട് ശ്രീമഹാഗണപതി ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി 

വണ്ടന്‍മേട് ശ്രീമഹാഗണപതി ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി 

Feb 25, 2026 - 17:20
 0
വണ്ടന്‍മേട് ശ്രീമഹാഗണപതി ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി 
This is the title of the web page

ഇടുക്കി: വണ്ടന്‍മേട് ശ്രീമഹാഗണപതി ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി. തന്ത്രി ബ്രഹ്‌മശ്രീ വാസുദേവന്‍ സോമയാജിപ്പാട്, മേല്‍ശാന്തി അജിത്ത് തിരുമേനി എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിച്ചു. വിശേഷാല്‍ ചടങ്ങുകള്‍ ഘോഷയാത്ര കലാപരിപാടികള്‍ എന്നിവയോടെ ആറു ദിവസങ്ങളിലായി നടക്കുന്ന ഉത്സവം 28ന് സമാപിക്കും. ഒരേ നടശാലയില്‍ മുഖമണ്ഡപവും വലിയ ബലിക്കല്ലും തട്ടു വിളക്കുകളും കൊടിമരവുമുള്ള കേരളത്തിലെ മൂന്ന് ക്ഷേത്രങ്ങളില്‍ ഒന്നാണ് വണ്ടന്‍മേട് ശ്രീമഹാഗണപതി ക്ഷേത്രം. ഗണപതി മൂല പ്രതിഷ്ഠയുള്ള ജില്ലയിലെ ആദ്യത്തെ ക്ഷേത്രവും ഇതാണ്. ഉത്സവ ദിവസങ്ങളില്‍ മൂന്നുനേരം അന്നദാനം നടത്തുന്നതും ക്ഷേത്രത്തിലെ പ്രത്യേകതയാണ്. കൊടിയേറ്റിനുശേഷം നാണയ സമര്‍പ്പണം കലവറ നിറയ്ക്കല്‍ പറയെടുപ്പ് എന്നിവയും നടന്നു. വെള്ളിയാഴ്ച പ്രത്യേക ഉത്സവ ചടങ്ങുകള്‍ക്ക് പുറമെ രാത്രി 7ന് ഗുരു ശ്രേഷ്ഠ പുരസ്‌കാരം നേടിയ വണ്ടന്‍മേട് എംഇഎസ് സ്‌കൂള്‍ ഹെഡ്മിസ്ട്രസ് മായ വസുന്ധരാ ദേവിയെ അനുമോദിക്കും. സമാപന ദിവസമായ ശനിയാഴ്ച വൈകിട്ട് 4.30ന് നടതുറക്കല്‍, പറയെടുപ്പ്, ശേഷം 5.30ന് കൊടിയിറക്ക്, ആറാട്ട് എഴുന്നള്ളത്ത്, ആറാട്ട് ബലി എന്നിവ നടക്കും. തുടര്‍ന്ന് താലപ്പൊലി, മുളപ്പാരി ഘോഷയാത്ര ആരംഭിച്ച് ടൗണ്‍ വഴി ക്ഷേത്രത്തിലെത്തും. തുടര്‍ന്ന് ഏലക്കാപ്പറ, നാണയപ്പറ സമര്‍പ്പണം നടക്കും. പ്രസിഡന്റ് ജി പി രാജന്‍, ഭാരവാഹികളായ അനില്‍കുമാര്‍ ടി എസ്, അജിത് എ, ആര്‍ ജയകുമാര്‍, കെ മുരളീധരന്‍ പിള്ള, മായ സജീവ്, അനീഷ ബാബു തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

What's Your Reaction?

like

dislike

love

funny

angry

sad

wow