മണ്ണിടിഞ്ഞ് ഗര്‍ത്തം രൂപപ്പെട്ടു: ഇടുക്കി മെഡിക്കല്‍ കോളേജിലേക്കുള്ള റോഡില്‍ അപകടഭീഷണി

മണ്ണിടിഞ്ഞ് ഗര്‍ത്തം രൂപപ്പെട്ടു: ഇടുക്കി മെഡിക്കല്‍ കോളേജിലേക്കുള്ള റോഡില്‍ അപകടഭീഷണി

Aug 4, 2026 - 11:48
 0
മണ്ണിടിഞ്ഞ് ഗര്‍ത്തം രൂപപ്പെട്ടു: ഇടുക്കി മെഡിക്കല്‍ കോളേജിലേക്കുള്ള റോഡില്‍ അപകടഭീഷണി
This is the title of the web page

ഇടുക്കി: ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കുള്ള റോഡ് അപകടാവസ്ഥയിലായി. കഴിഞ്ഞദിവസങ്ങളിലെ കനത്തമഴയില്‍ റോഡരികില്‍ മണ്ണിടിഞ്ഞ് ഗര്‍ത്തം രൂപപ്പെട്ടിരിക്കുകയാണ്. മെഡിക്കല്‍ കോളേജിന്റെ പ്രവേശന കവാടത്തോടുചേര്‍ന്നാണ് അപകടഭീഷണി. റോഡരിക് ഇടിഞ്ഞതോടെ ഉള്‍വശത്തുനിന്നും വന്‍തോതില്‍ മണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്. ആശുപത്രിയിലേക്കും പുറത്തേയ്ക്കും വാഹനങ്ങള്‍ കടന്നുപോകുന്ന പാതയാണിത്. ആംബുലന്‍സുകള്‍ വേഗത്തില്‍ കടന്നുപോകുമ്പോള്‍ അപകടമുണ്ടാകാന്‍ സാധ്യതയുണ്ട്. മഴ തുടരുന്നതിനാല്‍ റോഡ് പൂര്‍ണമായും തകരുകയോ സംരക്ഷണഭിത്തി ഇടിഞ്ഞുവീഴുകയോ ചെയ്താല്‍ മെഡിക്കല്‍ കോളേജിലേക്കുള്ള ഗതാഗതം പൂര്‍ണമായി തടസപ്പെടുന്ന സ്ഥിതിയുണ്ടാകും.
വര്‍ഷങ്ങളായി നിലനില്‍ക്കുന്ന അപകടഭീഷണി ഒഴിവാക്കാന്‍ ഇതുവരെ നടപടിയുണ്ടായില്ല. പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുംമുമ്പ് റോഡിന്റെ സുരക്ഷ ഉറപ്പാക്കാന്‍ അടിയന്തര അറ്റകുറ്റപ്പണിയും സംരക്ഷണഭിത്തി ബലപ്പെടുത്തലും വേണമെന്നാണ് ആവശ്യം.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow