ഉടുമ്പന്‍ചോല ചെമ്പരത്തി പാലത്തിനായുള്ള കാത്തിരിപ്പ് നീളുന്നു
ഉടുമ്പന്‍ചോല ചെമ്പരത്തി പാലത്തിനായുള്ള കാത്തിരിപ്പ് നീളുന്നു
ഇടുക്കി: ഉടുമ്പന്‍ചോല പഞ്ചായത്തിലെ ചെമ്മണ്ണാറില്‍നിന്ന് ആട്ടുപാറ, പാമ്പുപാറ മേഖലകളിലേയ്ക്ക് പോകുന്ന ഗ്രാമീണ പാതയിലെ തോടിന് കുറുകെ പാലം നിര്‍മിക്കണമെന്ന നാട്ടുകാരുടെ കാത്തിരിപ്പിന് ആറ് പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. ചെമ്പരത്തി പാലം എന്നറിയപ്പെടുന്ന മേഖലയില്‍ മുമ്പ് തടി പാലമാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ പെരുമഴ കാലത്ത് ഇതും നശിച്ചു. പ്രദേശത്തുള്ള 100ലേറെ കുടുംബങ്ങള്‍ക്ക് പുറം ലോകത്ത് എത്താനുള്ള ഏക മാര്‍ഗമാണ് ഈ പാത. മഴ ശക്തമാകുമ്പോള്‍ തോട്ടില്‍ വെള്ളം ഉയരും. ഇതോടെ മറുകര കടക്കുന്നത് ദുഷ്‌കരമാകും. പാലം നിര്‍മിക്കണമെന്ന് അവശ്യപ്പെട്ട് പഞ്ചായത്തംഗം സാന്റോച്ചന്‍ കൊച്ചുപുരയ്കലിന്റെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടത്തിനും എം പി യ്ക്കും എംഎല്‍എയ്ക്കും നിവേദനം നല്‍കി.
What's Your Reaction?