കാട്ടാനയുടെ മുമ്പില്‍നിന്ന് രക്ഷപ്പെടുന്നതിനിടെ വീണ് യുവാവിന് പരിക്ക്: സംഭവം അടിമാലി പ്ലാമലക്കുടിയില്‍
കാട്ടാനയുടെ മുമ്പില്‍നിന്ന് രക്ഷപ്പെടുന്നതിനിടെ വീണ് യുവാവിന് പരിക്ക്: സംഭവം അടിമാലി പ്ലാമലക്കുടിയില്‍
ഇടുക്കി: അടിമാലി പ്ലാമലക്കുടിയില്‍ തോട്ടത്തിലിറങ്ങിയ കാട്ടാനയെകണ്ട് ഓടി രക്ഷപ്പെടുന്നതിനിടെ വീണ് യുവാവിന് പരിക്കേറ്റു. പ്ലാമലക്കുടി ആദിവാസി ഉന്നതിയിലെ മനോജ് വാസുവിനാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി 8 ഓടെയാണ് സംഭവം. മനോജും സുഹൃത്തുക്കളും തോട്ടത്തിലൂടെ നടന്ന് വീട്ടിലേക്ക് പോകുനതിനിടെ ആനയുടെ മുമ്പില്‍പ്പെടുകയായിരുന്നു. പരിക്കേറ്റ മനോജിനെ ഉടന്‍തന്നെ അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. കാലിനും മുഖത്തും ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
What's Your Reaction?