സിങ്കപ്പൂരില്‍ ഫ്ളാറ്റില്‍നിന്ന് വീണ് കക്കാട്ടുകട സ്വദേശി മരിച്ചു
സിങ്കപ്പൂരില്‍ ഫ്ളാറ്റില്‍നിന്ന് വീണ് കക്കാട്ടുകട സ്വദേശി മരിച്ചു
ഇടുക്കി: സിങ്കപ്പൂരില്‍ ഫ്ളാറ്റ് സമുച്ചയത്തില്‍നിന്ന് വീണ് യുവാവ് മരിച്ചു. കാഞ്ചിയാര്‍ കക്കാട്ടുകട പുള്ളോമ്പറമ്പില് വിനോദ്- സുജ ദമ്പതികളുടെ മകന് സുവിജിത് വിനോദ്(24) ആണ് മരിച്ചത്. 31ന് രാത്രിയാണ് അപകടം. താമസസ്ഥലത്തുനിന്ന് കാല്‍വഴുതി താഴേയ്ക്ക് പതിക്കുകയായിരുന്നു. സഹോദരന് അഭിജിത്തും ഇതേ ഫ്ളാറ്റിലാണ് താമസിക്കുന്നത്. സെപ്തംബര്‍ 26നാണ് ഇരുവരും ജോലിക്കും പഠനത്തിനുമായി സിങ്കപ്പൂരിലേക്ക് പോയത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി തുടങ്ങി.
What's Your Reaction?