സംസ്ഥാന കേഡറ്റ് അമച്വര്‍ തായ്ക്വണ്ടോയില്‍ സ്വര്‍ണം നേടി കട്ടപ്പന സ്വദേശിനി ഡിവിനാമോള്‍
സംസ്ഥാന കേഡറ്റ് അമച്വര്‍ തായ്ക്വണ്ടോയില്‍ സ്വര്‍ണം നേടി കട്ടപ്പന സ്വദേശിനി ഡിവിനാമോള്‍
ഇടുക്കി: കാഞ്ഞങ്ങാട് നടന്ന സംസ്ഥാന കേഡറ്റ് അമച്വര്‍ തായ്ക്വണ്ടോ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടി കട്ടപ്പന ഓക്‌സിലിയം സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി ഡിവിനാമോള്‍ തോമസ്. 44 കിലോഗ്രാമില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ തുടര്‍ച്ചയായ മൂന്നാംവര്‍ഷമാണ് ഡിവിനാമോളുടെ സുവര്‍ണനേട്ടം. കഴിഞ്ഞവര്‍ഷം ഡല്‍ഹിയില്‍ നടന്ന ദേശീയതല മത്സരത്തില്‍ വെള്ളി കരസ്ഥമാക്കിയിരുന്നു. കട്ടപ്പന ചലഞ്ചേഴ്‌സ് തായ്ക്വണ്ടോ അക്കാദമിയില്‍ രജീഷ് ടി രാജുവിന്റെ ശിക്ഷണത്തിലാണ് പരിശീലനം. കട്ടപ്പന വള്ളക്കടവ് പുത്തന്‍വീട്ടില്‍ തോമസ് മാത്യു-നിജി തോമസ് ദമ്പതികളുടെ മകളാണ്.
What's Your Reaction?