ബോധി പുരസ്‌കാരം നോവലിസ്റ്റ് പുഷ്പമ്മയ്ക്ക്
ബോധി പുരസ്‌കാരം നോവലിസ്റ്റ് പുഷ്പമ്മയ്ക്ക്

ഇടുക്കി: കാഞ്ചിയാര്‍ ബോധി ഗ്രന്ഥശാലയുടെ ബോധി പുരസ്‌കാരം നോവലിസ്റ്റ് പുഷ്പമ്മയ്ക്ക് ലഭിച്ചു. 11,111 രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാര്‍ഡ്. പുഷ്പമ്മ എഴുതിയ കൊളുക്കന്‍ എന്ന നോവല്‍ മലയാള സാഹിത്യത്തില്‍ ഇടംപിടിച്ചുകഴിഞ്ഞു. ഹൈറേഞ്ചിലെ പ്രബല ഗോത്രവിഭാഗമായ ഊരാളി ഗോത്രത്തിന്റെ ജീവിതവും സംസ്‌കാരവും ചരിത്രവും നോവല്‍ അടയാളപ്പെടുത്തുന്നു. ഊരാളി ഭാഷയില്‍ അതേ ഗോത്രത്തില്‍ നിന്നുള്ള എഴുത്തുകാരി എഴുതിയ നോവല്‍ എന്ന നിലയിലും കൊളുക്കന്‍ വ്യത്യസ്തമാകുന്നു. ഫെബ്രുവരി 26ന് പകല്‍ മൂന്നിന് കാഞ്ചിയാറില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍ സമ്മാനിക്കും. ചെയര്‍മാന്‍ മോബിന്‍ മോഹന്‍, കാഞ്ചിയാര്‍ രാജന്‍, ഷേര്‍ലി തോമസ്, അഡ്വ. വി എസ് ദിപു, ജെയിംസ് പി ജോസഫ് എന്നിവരാണ് പുരസ്‌കാര നിര്‍ണയ സമിതി. അവാര്‍ഡ് ദാന ചടങ്ങില്‍ കലാ, സാംസ്‌കാരിക പ്രവര്‍ത്തകര്‍ സംസാരിക്കും. വാര്‍ത്താസമ്മേളനത്തില്‍ മോബിന്‍ മോഹന്‍, കാഞ്ചിയാര്‍ രാജന്‍, ഷേര്‍ലി തോമസ്, ജെയിംസ് പി ജോസഫ്, സിറിള്‍ ജേക്കബ്, ടി കെ രാമചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






