വ്യാപാരി വ്യവസായി സമിതി വ്യാപാര സംരക്ഷണ ജാഥയ്ക്ക് 20,21 തീയതികളില്‍ ജില്ലയില്‍ സ്വീകരണം
വ്യാപാരി വ്യവസായി സമിതി വ്യാപാര സംരക്ഷണ ജാഥയ്ക്ക് 20,21 തീയതികളില്‍ ജില്ലയില്‍ സ്വീകരണം

ഇടുക്കി: വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി എസ് ബിജു നയിക്കുന്ന വ്യാപാര സംരക്ഷണ ജാഥയ്ക്ക് 20, 21 തീയതികളില്‍ ജില്ലയില്‍ സ്വീകരണം നല്‍കുമെന്ന് ജില്ലാ സെക്രട്ടറി സാജന്‍ കുന്നേല്‍ പറഞ്ഞു. ചെറുകിട വ്യാപാര മേഖലയില്‍ തൊഴിലെടുക്കുന്ന പതിനായിരകണക്കിന് പേര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനായാണ് ജാഥ നടത്തുന്നത്. ചെറുതോണി ഉള്‍പ്പെടെ ജില്ലയില്‍ അഞ്ച് കേന്ദ്രങ്ങളില്‍ ജാഥയ്ക്ക് സ്വീകരണം നല്‍കും. 20ന് വൈകിട്ട് 4-ന് മൂന്നാര്‍ 6-ന് നെടുങ്കണ്ടം, 21ന് രാവിലെ 10-ന്കട്ടപ്പന, 11 30ന് ചെറുതോണി, 2-ന് തൊടുപുഴ എന്നിങ്ങനെ ജില്ലയിലെ സ്വീകരണ പരിപാടികളില്‍ സംസ്ഥാന നേതാക്കളും വിവിധ ജില്ലാ നേതാക്കളും പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ സാജന്‍ കുന്നേല്‍, ജോസ് വര്‍ഗീസ്, ബിജു മട്ടയ്ക്കല്‍, ബിപിഎസ് ഇബ്രാഹിംകുട്ടി, തങ്ങള്‍ക്കുട്ടി, ലെനിന്‍ ഇടപ്പറമ്പില്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






