ലെന്‍സ്‌ഫെഡ് കട്ടപ്പന ഏരിയാ സമ്മേളനം ചേര്‍ന്നു
ലെന്‍സ്‌ഫെഡ് കട്ടപ്പന ഏരിയാ സമ്മേളനം ചേര്‍ന്നു
ഇടുക്കി: ലൈസന്‍സ്ഡ് എന്‍ജിനീയേഴ്‌സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ് ഫെഡറേഷന്‍(ലെന്‍സ്‌ഫെഡ്) കട്ടപ്പന ഏരിയാ സമ്മേളനം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി യോഗം ഉദ്ഘാടനംചെയ്തു. കട്ടപ്പന വൈഎംസിഎ ഹാളില്‍ ഏരിയ പ്രസിഡന്റ് സിറില്‍ മാത്യു അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് പി എന്‍ ശശികുമാര്‍, സെക്രട്ടറി സുബിന്‍ ബെന്നി, സംസ്ഥാന സമിതിയംഗം അഗസ്റ്റിന്‍ ജോസഫ്, ജില്ലാ വൈസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ കെ, ബിജു ജോസഫ്, സെക്രട്ടറി ബബിന്‍ ജെയിംസ്, ട്രഷറര്‍ അരുണ്‍ റാം, ബിനു ജോസഫ്, ജിമിന്‍ ജോസ് തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികളായി സിറില്‍ മാത്യു(പ്രസിഡന്റ്), അരുണ്‍ റാം(സെക്രട്ടറി), ബബിന്‍ ജെയിംസ്(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. സമ്മേളനത്തോടനുബന്ധിച്ച് വിവിധ കമ്പനികളുടെ സ്റ്റാളുകളും ഒരുക്കിയിരുന്നു.
What's Your Reaction?

